ഈ ചോദ്യത്തില്‍ പ്രശ്‌നമുണ്ടെന്നും മാര്‍ക്ക് രേഖപ്പെടുത്തുമ്പോള്‍ പരിഗണന നല്‍കുമെന്നും സി.ബി.എസ്.ഇ എക്‌സാമിനേഷന്‍സ് കണ്‍ട്രോളര്‍ എം.സി. ശര്‍മ പരഞ്ഞു. ശനിയാഴ്‌ച നടന്ന പരീക്ഷയുടെ മൂന്നാം സെറ്റ് ചോദ്യ പേപ്പറിലെ പിശകില്‍ നിരവധി വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ചോദ്യത്തിലെ പിശക് അച്ചടി തകരാണെന്നും വിദഗ്‌ധ പാനല്‍ ഇന്ന് യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുമായി ശനിയാഴ്‌ച മാത്ത്‌സ് പരീക്ഷ എഴുതിയ പതിനായിരക്കണിക്കിനു വിദ്യാര്‍ഥികളില്‍ പലരും കടുത്ത ചോദ്യമെന്നോ പരോക്ഷ ചോദ്യമെന്നോ ആണ് കരുതിയത്.
കൃത്രിമം ഒഴിവാക്കാന്‍ വ്യത്യസ്‌ത സെറ്റുകളിലെ ചോദ്യപ്പേപ്പറുകളാണ് സി.ബി.എസി.ഇ പരീക്ഷക്ക് നല്‍കാറുള്ളത്. നല്‍കിയ ത്രികോണത്തിനു സമാനമായ ത്രികോണം നിര്‍മിക്കാനായിരുന്നു മൂന്നാം സെറ്റ് ചോദ്യപ്പേപ്പറിലെ 19-ാമത്തെ ചോദ്യം.
രാജ്യത്തിനകത്തും പുറത്തുമായുള്ള 5000 കേന്ദ്രങ്ങളിലായി പതിനാലര ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ സി.ബി.എസ്.ഇ പരീക്ഷ എഴുതുന്നത്. 8,24,438 വിദ്യാര്‍ഥികളാണ് പത്താം തരം പരീക്ഷ എഴുതുന്നത്. ബാക്കി വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം തരവും.
No comments:
Post a Comment